50 ഗാനങ്ങള്‍ തികഞ്ഞ അവസരത്തില്‍ ഈ ബ്ളോഗ് എന്‍റെ മാനസഗുരുവായ ശ്രീ.ശ്രീകുമാരന്‍ തമ്പിയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.

Thursday, 18 February 2010

1

അഷ്ടപാദിക വിരിയും കാവില്‍
ചിത്രപൗര്‍ണ്ണമി തൂവും നിലാവില്‍
കമ്രകന്യകള്‍ വിളക്കു തെളിച്ചു
ദീപാരാധനക്കായി
അഭ്രപാളികള്‍ പ്രദക്ഷിണം വച്ചു
കാര്‍മുകമാല്യവുമായി

നിന്‍ കവിളിണയിലെ കുങ്കുമപ്പൂ കൊതിക്കും
ദേവിതന്‍ രുധിര പുടവ ഞൊറികള്‍
അജരകാന്തിയെഴും മന്ദസ്മിതം കൊതിക്കും
ദീപത്തിന്‍ അഹിമ കനക മിഴിക‍ള്‍
(അഷ്ടപാദിക...)

ദേവിതന്‍ പ്രീതിക്കായ് പാടുന്നയീ മണികള്‍
നിന്മൊഴി കേട്ടതിന്‍ ധ്വനിക്കായ് തപിക്കും
സ്വരമേഴും തഴുകീടും പുല്ലാങ്കുഴലുകള്‍
നിന്‍ പാണിരുഹത്തിന്‍ തൂസ്പര്‍ശമിച്ഛിക്കും
(അഷ്ടപാദിക...)