കനകാംബരങ്ങള്‍ വിരിയും
എന്‍ നാടിന്‍ ലാവണ്യം കണ്ടുവോ തിങ്കളേ?
ഹരിതാഭ തിങ്ങി തുടിക്കും
ഈശ്വരന്‍ സ്വപ്നമായ് കണ്ടിതു തീര്‍ത്തപോല്‍
ആലില പോലുമീ പൂങ്കാറ്റിന്‍ കുളിരില്‍
പാടുന്ന സംഗീതം കേട്ടോ
സുരലോക തേജസ്സു പൂരിതമാക്കുവാന്‍
ഇളയില്‍ പണിഞ്ഞൊരു സ്വര്‍ഗ്ഗമല്ലോ
ഇവിടെ മലയും ദേവനല്ലോ
കളം പാടുംപുഴ പുണ്യാഹമല്ലോ (കനകാംബരങ്ങള്‍ )
തീരങ്ങള്‍ പോറ്റുമീ കേരത്തിന്‍ കേദാരം
പൂര്‍ണ്ണേന്ദൂ നിന്നുള്ളിലുണ്ടോ?
വരിനെല്ലിന്‍ കതിരാല്‍ നിറപൊലി തീര്‍ക്കും
പാടങ്ങള്‍ ചൊരിയുന്ന ചന്തമുണ്ടോ
ഇവിടെ പ്രകൃതി അമ്മയല്ലോ
നിത്യ ലാവണ്യത്തിന്‍ ശ്രീദേവിയല്ലോ (കനകാംബരങ്ങള്‍ )
No comments:
Post a Comment