മഞ്ചുമനോഹര തീരം തേടി
പോവുകയാണെന്‍ പ്രാണന്‍ ദൂരെ
കരകാണാതെ കായലിനോളം
നീന്തിടും പോലെന്‍ മൌനം കൂടെ
കേള്‍ക്കുന്നുവോ നിങ്ങള്‍ ജീവന്‍റെ നീള്‍വിളി
തേങ്ങലില്‍ പോലും ആശതന്‍ മധുമൊഴി
കേള്‍ക്കാന്‍ അരുതാതെ കേട്ടാല്‍ അറിയാതെ
ഒഴുകുന്നുവെന്നും കാലത്തിന്‍ അലകള്‍
മറക്കുന്നു നമ്മള്‍ പൊയ്പ്പോയ കഥകള്‍
കാണുന്നുവോ നിങ്ങള്‍ ജീവന്‍റെ തീമിഴി
മങ്ങുന്നുവെങ്ങും മോഹത്തിന്‍ തിരിമിഴി
കാണാന്‍ അരുതാതെ കണ്ടാല്‍ അറിയാതെ
തുടരുന്നുവെന്നും കാലത്തിന്‍ ഗമനം
മറക്കുന്നു നമ്മള്‍ പിന്നിട്ട വഴികള്‍
പോവുകയാണെന്‍ പ്രാണന്‍ ദൂരെ
കരകാണാതെ കായലിനോളം
നീന്തിടും പോലെന്‍ മൌനം കൂടെ
കേള്‍ക്കുന്നുവോ നിങ്ങള്‍ ജീവന്‍റെ നീള്‍വിളി
തേങ്ങലില്‍ പോലും ആശതന്‍ മധുമൊഴി
കേള്‍ക്കാന്‍ അരുതാതെ കേട്ടാല്‍ അറിയാതെ
ഒഴുകുന്നുവെന്നും കാലത്തിന്‍ അലകള്‍
മറക്കുന്നു നമ്മള്‍ പൊയ്പ്പോയ കഥകള്‍
കാണുന്നുവോ നിങ്ങള്‍ ജീവന്‍റെ തീമിഴി
മങ്ങുന്നുവെങ്ങും മോഹത്തിന്‍ തിരിമിഴി
കാണാന്‍ അരുതാതെ കണ്ടാല്‍ അറിയാതെ
തുടരുന്നുവെന്നും കാലത്തിന്‍ ഗമനം
മറക്കുന്നു നമ്മള്‍ പിന്നിട്ട വഴികള്‍
No comments:
Post a Comment