ഒരു രാഗം നിനക്കായി പാടാന്‍ മറന്നു ഞാന്‍
ഒരു വീണാതന്ത്രിയായി നീറി നിനക്കായ് ഞാന്‍
വിരഹത്തിന്‍ മൊട്ടുകള്‍ വിടര്‍ന്നു തുളുമ്പിയെന്‍
കണ്ണിലെ മാരിവില്ല് വീണുടഞ്ഞുപോയ്
മൗനരാഗങ്ങളാല്‍ നാം പാടിയെത്ര ഗാനം
പ്രേമത്തിന്‍ സാനുവില്‍ പാകി നാമെത്ര സൂനം
ചിരിച്ചും കരഞ്ഞും പങ്കിട്ട സ്വപ്നങ്ങള്‍
ഒരു മുറിപ്പാടുപോല്‍ എന്‍റെയോര്‍മ്മയില്‍
മറക്കുമോ നീയതെല്ലാം നീണ്ട യാത്രയില്‍ (ഒരു രാഗം)
മിഴിയിലെ വര്‍ണ്ണം ചോരുമീ ശോക രാവില്‍
ഭീതസ്വപ്നങ്ങളില്‍ കൂട്ടുനിന്‍ നിഴല്‍ മാത്രം
പതിയെ മനസ്സില്‍ ഒഴുകി വന്നെത്തും
ഒരു മയില്‍പ്പീലിപോല്‍ നിന്‍റെയോര്‍മ്മകള്‍
സുഖമൂറും നിമിഷങ്ങള്‍ വീണ്ടുമേകുവാന്‍ (ഒരു രാഗം)

No comments:
Post a Comment