സുഖദു:ഖങ്ങളല്ലോ എന്നുമീ മണ്ണില്‍
ജീവനൊരര്‍ത്ഥം നല്കീ
ജീവിത യവനികയ്ക്കിരുപുറമായ്
നിഴലുകള്‍ കനവുകള്‍ ചിരമേകി
അഴലിന്‍ അലതല്ലും തീരത്ത് നിന്നൊരു
അംഗാരകമിന്നെടുത്താല്‍
തിരിയും കാലത്തിന്‍ ഭാവം മാറീടും
മാണിക്യങ്ങള്‍ നാളെ തെളിയും
പതറാതെ മിഴി നനയാതെ
കാലത്തിന്‍ കനികളെ സ്വീകരിക്കൂ (സുഖദു:ഖ)
നിറഞ്ഞ മനസ്സിലും ചേക്കേറും ആശതന്‍
അകാശത്താമര നുള്ളാം
സുഖത്തിന്‍ പാടങ്ങള്‍ പൂത്തു നിന്നാടും
മാധുര്യപ്പൂങ്കനി പൊഴിയും
കരയാതെ വിധി പഴിക്കാതെ
കാലത്തിന്‍ പവിഴങ്ങള്‍ സ്വീകരിക്കൂ (സുഖദു:ഖ)
ജീവനൊരര്‍ത്ഥം നല്കീ
ജീവിത യവനികയ്ക്കിരുപുറമായ്
നിഴലുകള്‍ കനവുകള്‍ ചിരമേകി
അഴലിന്‍ അലതല്ലും തീരത്ത് നിന്നൊരു
അംഗാരകമിന്നെടുത്താല്‍
തിരിയും കാലത്തിന്‍ ഭാവം മാറീടും
മാണിക്യങ്ങള്‍ നാളെ തെളിയും
പതറാതെ മിഴി നനയാതെ
കാലത്തിന്‍ കനികളെ സ്വീകരിക്കൂ (സുഖദു:ഖ)
നിറഞ്ഞ മനസ്സിലും ചേക്കേറും ആശതന്‍
അകാശത്താമര നുള്ളാം
സുഖത്തിന്‍ പാടങ്ങള്‍ പൂത്തു നിന്നാടും
മാധുര്യപ്പൂങ്കനി പൊഴിയും
കരയാതെ വിധി പഴിക്കാതെ
കാലത്തിന്‍ പവിഴങ്ങള്‍ സ്വീകരിക്കൂ (സുഖദു:ഖ)
No comments:
Post a Comment