ചിന്തകളാലൊരു സിംഹാസനം തീര്‍ത്തു
അതിലൊരു മണിരൂപം കൊത്തി വെച്ചു
മാനസനിള കടഞ്ഞെടുത്ത വെണ്‍മുത്തുകള്‍
ഒതുക്കി നിന്‍പേരതില്‍ കൊത്തി വെച്ചു
കണ്ണിമ പൂട്ടിയാല്‍ രാവില്‍ പൂര്‍ണ്ണേന്ദു
ഉദിച്ചപോല്‍ മിന്നും നിന്‍ മന്ദഹാസം
കണ്ണു തുറന്നാലോ കണ്ണെത്താ ദൂരത്തും
പൂവിരിയുംപോല്‍ നിന്‍ ഇമചലനം
കാല്‍ത്തള കൊഞ്ചുന്ന പാദം നീട്ടി നീ
കളമിട്ടാല്‍ ചിന്നുന്നു ചന്ദ്രകാന്തം
നിന്നെ തഴുകുവാന്‍ കൈയെത്തും നേരത്ത്
കുളിരണിയുന്നെന്നും എന്‍ ഹൃദന്തം
No comments:
Post a Comment