തന്നാരം കൊഞ്ചുന്ന കാറ്റേ തഞ്ചത്തില്‍ ചൊല്ലാമോ
സ്നേഹത്തിന്‍ പാലാഴി പേറും എന്നമ്മെ കാണുമ്പോള്‍
പല നാട് പല നാളലഞ്ഞു ഞാന്‍ നീന്തി
അനുഭവ കാളിന്ദി തന്നില്‍
കണ്ടീലയുലകത്തിലെങ്ങുമെന്‍ അമ്മതന്‍
മടിയിലെ വാത്സല്യ പൂക്കള്‍
സ്നേഹാര്‍ദ്രമാമാഴി തുള്ളിത്തുളുമ്പുമാ
ഹൃദയത്തില്‍ ക്ഷമതന്‍ പ്രപഞ്ചം
അലഞ്ഞെത്രനാള്‍ ഞാന്‍ പല പുണ്യഭൂവില്‍
നറുസ്നേഹബിന്ദുക്കള്‍ തേടി
കണ്ടീലയെങ്ങെങ്ങുമെന്നമ്മമനം കാക്കും
അണയാത്ത സ്നേഹത്തിന്‍ ദീപം
അലിവിന്‍നിലാവിന്നഴകാര്‍ന്ന രൂപം
തെളിനീരില്‍ ചാലിച്ച നയനം
കരഞ്ഞെത്രരാവും പകലും മനസ്സില്‍
ഒരുസ്നേഹബാഷ്പം തിരഞ്ഞു
കണ്ടീലയെങ്ങുമെന്നമ്മതന്നുമ്മപോല്‍
പതറാത്തൊരൂഷ്മള സ്പര്‍ശം
സ്നേഹത്തിന്‍ പാലാഴി പേറും എന്നമ്മെ കാണുമ്പോള്‍
പല നാട് പല നാളലഞ്ഞു ഞാന്‍ നീന്തി
അനുഭവ കാളിന്ദി തന്നില്‍
കണ്ടീലയുലകത്തിലെങ്ങുമെന്‍ അമ്മതന്‍
മടിയിലെ വാത്സല്യ പൂക്കള്‍
സ്നേഹാര്‍ദ്രമാമാഴി തുള്ളിത്തുളുമ്പുമാ
ഹൃദയത്തില്‍ ക്ഷമതന്‍ പ്രപഞ്ചം
അലഞ്ഞെത്രനാള്‍ ഞാന്‍ പല പുണ്യഭൂവില്‍
നറുസ്നേഹബിന്ദുക്കള്‍ തേടി
കണ്ടീലയെങ്ങെങ്ങുമെന്നമ്മമനം കാക്കും
അണയാത്ത സ്നേഹത്തിന്‍ ദീപം
അലിവിന്‍നിലാവിന്നഴകാര്‍ന്ന രൂപം
തെളിനീരില്‍ ചാലിച്ച നയനം
കരഞ്ഞെത്രരാവും പകലും മനസ്സില്‍
ഒരുസ്നേഹബാഷ്പം തിരഞ്ഞു
കണ്ടീലയെങ്ങുമെന്നമ്മതന്നുമ്മപോല്‍
പതറാത്തൊരൂഷ്മള സ്പര്‍ശം
No comments:
Post a Comment