നിന്നെയോര്‍ത്താല്‍ എന്‍റെയുള്ളില്‍ അലയാട്ടം, ചാരെ
നീയണഞ്ഞാല്‍ എന്‍റെയുള്ളില്‍ മയിലാട്ടം
നീ ചിരിച്ചാല്‍ ദൃശ്യമല്ലോ മധുവസന്തം
നീ മൊഴിഞ്ഞാല്‍ ശ്രവ്യമല്ലോ രാഗമേളം
സ്നേഹമല്ലോ ഇത് പ്രേമമല്ലോ
നിന്‍റെയുള്ളിലെന്നും ഞാന്‍ തപസിരിയ്ക്കും
ഗന്ധര്‍വന്മാരും ദേവസുന്ദരന്മാരും, കാണാ-
മായയില്‍ നാമൊന്നായലിഞ്ഞു ചേരും
(നിന്നെയോര്‍ത്താല്‍...)
മാനിനി നീ കാവ്യകല്പനയോ, സ്നേഹം
ഏതോ ജന്മസുകൃതത്തിന്‍ മധുരമല്ലോ
സങ്കല്‍പ്പങ്ങളും സ്വപ്നമോഹിതങ്ങളും
നിന്നോടൊപ്പമെന്‍ മിഴിച്ചെപ്പില്‍ അടച്ചു വയ്ക്കും
(നിന്നെയോര്‍ത്താല്‍...)
No comments:
Post a Comment