പനം തത്തേ എന്തിനീ വഴി പാറി
മനം നോവും കദന കഥയും പാടി
പ്രണയ ലതികകള്‍ നെയ്തോരാടയും ചുറ്റി
മിഴിയില്‍ നൊമ്പര ബാഷ്പരത്നവും ചൂടി
ഹൃദയം വിങ്ങുന്ന വേളയില്‍
ഇണയെ നയനങ്ങള്‍ തേടുന്നോ
നോവിനീണമീ രാത്രിയില്‍
ഉള്ളില്‍ ദീപമായ് ചേര്‍ത്തുവോ
പൂന്തെന്നലും നിന്‍ തേങ്ങലിന്‍ സ്വരം പുല്‍കിയോ
(പനം തത്തേ...)
ഹൃദയ പ്രമദ വനത്തിലേ
പ്രണയ മുല്ല കൊഴിഞ്ഞുവോ
മനസ്സു മനസ്സിനെ തേടുമീ
രാത്രി ധാത്രിയും കേണുവോ
പൂനിലാവും നിന്‍ നോവിലിന്നലിഞ്ഞു പോയോ
(പനം തത്തേ...)
No comments:
Post a Comment