എന്‍റെ പ്രേമ പരാഗം നിനക്കായ്
മാനത്തെ വെള്ളിച്ചെപ്പില്‍ കാത്തു വെച്ചു
താലത്തില്‍ മല്ലിപ്പൂപോല്‍ കോര്‍ത്തു വെച്ചു
താരമ്പന്‍ തൊടുത്ത വെണ്‍മലര്‍ ബാണത്തില്‍
നിന്‍ മാറില്‍ അണിയാന്‍ താലി വെച്ചു
നെറുകില്‍ തൂവാന്‍ നുള്ള് ചുമപ്പു വെച്ചു
(എന്‍റെ പ്രേമ...)
വെണ്‍വിധു ചിന്നിയ അമൃതനിലാവില്‍
നിനക്കു കണിയായ് കൊന്ന വെച്ചു
നിനക്കു മീട്ടാന്‍ പ്രഭാ തന്തി വെച്ചു
(എന്‍റെ പ്രേമ...)
സിന്ദൂരം ചാര്‍ത്തിയ സന്ധ്യയ്ക്ക് മാനത്ത്
ഇന്ദീവരം നിനക്കിറുത്തു വെച്ചു
നിനക്കുറങ്ങാന്‍ നിലാ ശയ്യ വെച്ചു
(എന്‍റെ പ്രേമ...)
No comments:
Post a Comment