ശംഖുപുഷ്പ പൂവഴകുള്ള
തമ്പുരാട്ടി പെണ്ണേ
പാദസര കാലില്‍ നിന്നൊരു
മണികിലുക്കം കേട്ടു
കുട്ടനാടന്‍ കായലോളങ്ങള്‍
പാടും പാട്ടിന്‍ ഈണം
കാതിലോല കുണുക്കുമിട്ടു
പടിയിറങ്ങേ കേട്ടു
നാഗചെമ്പക ചോട്ടില്‍ നിന്ന്
കണ്ടു നിന്നഭിരാമ്യം
നിത്യകല്യാണി പുഷ്പം തന്നതോ
നിന്‍റെ ചുണ്ടിനാരുണ്യം
കല്‍വിളക്കുകള്‍ ചിമ്മി നില്‍ക്കുമ്പോള്‍
നിന്‍ മിഴിയിന്‍ ബാണം
മാറില്‍ ആയിരം വെണ്‍ശലഭമായ്
പറന്നിറങ്ങി മന്ദം (ശംഖുപുഷ്പ...)
കര്‍ണ്ണികാരങ്ങള്‍ പൂത്തുണരും പോല്‍
വര്‍ണ്ണശോഭ നിന്‍ കണ്ണില്‍
താളിതേച്ച നിന്‍ കൂന്തലോളങ്ങള്‍
തിരയിളക്കിയെന്‍ കണ്ണില്‍
പൂനിലാവില്‍ രജനിഗന്ധി
ചിന്തും പോലതിസൗരഭം
മതി മറന്നെന്‍ മനം കവര്‍ന്നു
നിന്‍റെയംഗ ലാവണ്യം (ശംഖുപുഷ്പ...)
No comments:
Post a Comment