രാഗം ശ്രീരാഗം
ഇലത്താളം തട്ടുന്ന താളം
താളം തുടി താളം
തുടികൊട്ടി പാടുന്ന ഗാനം
ആലിന്‍ കൊമ്പിലെ പെണ്‍കിളികള്‍
പാലമരത്തിലെ ഗന്ധര്‍വനെ
താരാട്ടാന്‍ പാടുന്ന ഗാനം
മധുപങ്ങള്‍ കൂട്ടുന്ന തേന്‍ കുടത്തില്‍
പ്ലാവില കുമ്പിളാല്‍ തേന്‍ നിറയ്ക്കാം
അരയന്നം വാഴുന്ന ചെറുകാട്ടിലെ
കൈതപ്പൂത്തണ്ടിന് കൂട്ടിരിയ്ക്കാം
മഴവില്ലിന്‍ നിറമുള്ള കൊടിമരച്ചോട്ടിലെ
കുടമാറ്റം കണ്ടിരിയ്ക്കാം (രാഗം)
പൂതപ്പാട്ടുയരുന്ന മൂവന്തിയില്‍
പാണന്‍റെ പാട്ടിലെ തേന്‍ നുകരാം
പടിപ്പുര കാക്കുന്ന ചെറുഭൂതത്തെ
ചേങ്ങില പാട്ടിനാല്‍ ഓമനിയ്ക്കാം
കുടമുല്ല വിരിയുന്ന കടവത്തെ തോണിയില്‍
കുടചൂടി പോയിരിയ്ക്കാം (രാഗം)
No comments:
Post a Comment