ചെന്തെങ്ങിന്‍ കള്ളെടുക്ക്
പൂവരശിന്‍ പൂവിറുക്ക്
ഇന്നല്ലേ കാട്ടിലെ മൈനക്ക് കല്യാണം
മാനത്ത് പൂക്കുട ചാരത്ത് പൂപ്പട
ചെണ്ടുമല്ലിക പൂവിറുത്തു
താലി തീര്‍ക്കു പൂത്തുമ്പീ
കാട്ടുതെങ്ങിലെ തേന്‍ കരിക്കിന്‍
തുള്ളികള്‍ താ പൂങ്കാറ്റേ
ഏഴുമുഴം കസവുകൊണ്ട്
വേളിപ്പുടവ തീര്‍ക്കേണം
മാരിവില്ലിന്‍ പീലി നീര്‍ത്തി
വേളിപ്പന്തലൊരുക്കേണം (2)
മാനത്തമ്പിളി ചന്തിരന്റെ നാട്ടുമുല്ലപ്പൂവേണം (ചെന്തെങ്ങിന്‍)
വാടാമുല്ല മലര്‍ കൊരുത്ത്
പൂമണിയറ കെട്ടേണം
വാഴക്കൊമ്പില്‍ ഇരുന്നു പാട്
കാവടിക്കാക്ക പെണ്ണാളേ (2)
തായമ്പക തിമില കൊട്ടി മാരനേയും കൂട്ടേണം (ചെന്തെങ്ങിന്‍)
No comments:
Post a Comment