'കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി' എന്ന മനോഹരമായ ഗാനത്തിന്‍റെ പശ്ചാത്തലം മനസ്സില്‍ കണ്ട് കുറിച്ച വരികളാണിവ. ശ്രീ. കൈതപ്രത്തിന്‍റെ അതുല്യമായ വരികള്‍ക്ക് ശ്രീ ജോണ്‍സണ്‍ നല്‍കിയ ഈണത്തിനനുസൃതമായ് എഴുതിയത്. എന്‍റെ ഈ വരികള്‍ ഗുരു തുല്യനായ ശ്രീ. ശ്രീകുമാരന്‍ തമ്പിക്ക് സമര്‍പ്പിക്കുന്നു.
കണ്ണീര്‍ മുകുളത്തിനുഖം വീണുടഞ്ഞു
പൂമ്പൊടി കാറ്റേറി പല നാളലഞ്ഞു
തോഴരും കൈവെടിഞ്ഞാരോരുമില്ലാത്ത
പൈക്കിടാവിന്‍ കണ്ണിലേറി മെല്ലെ
കണ്ണീര്‍ക്കയമായലിഞ്ഞു
ഒരു നോവുപാട്ടിന്‍റെയീണം
കാറ്റുമൊരുശോക കന്യയായ് മൂളി
ഓമല്‍ക്കിനാവിന്റെ പൂക്കള്‍
ആറ്റുവഞ്ചിപോല്‍ ഒന്നായുലഞ്ഞു
വെണ്‍പ്രാവുകള്‍ വിടയേകവേ
മൗനം പദമായുണര്‍ന്നു
കേഴും മുകില്‍ ഒരു ബാഷ്പമായ്
കന്നിന്‍ ഹൃദന്തം തുളുമ്പി
മെല്ലെ കണ്ണീര്‍ക്കയത്തില്‍ ലയിച്ചു (കണ്ണീര്‍)
കളിയോടം ഉലയുന്ന താളം
പയ്യിനിടനെഞ്ചില്‍ പാട്ടായ് തുടിച്ചു
അലരുകള്‍ പൂക്കുന്ന വനിയില്‍
മൂകലോലരായ് മാകന്ദപ്പൂക്കള്‍
ഇടനെഞ്ചിലേ യവനികയും
കഥയൊന്നുമറിയാതെ നീറി
കൂത്തമ്പല കളിത്തട്ടിലെ
ചിലമ്പുകള്‍ കളിമറന്നാടി
മെല്ലെ കണ്ണീര്‍ക്കയത്തില്‍ മറഞ്ഞു (കണ്ണീര്‍)
No comments:
Post a Comment