മംഗളദീപം തെളിയുകയായി
വിണ്ണിലെ പൂത്തറയില്‍
പുള്ളുവഗീതം തരളിതമായി
കാവിലെ ശ്രീലകത്തില്‍
വാസന്ത പഞ്ചമികള്‍ ചാമരം വീശുകയായ്
സാഗര സീമകളില്‍ ശുഭസുഖ സംക്രമമായ്
ബ്രാഹ്മമുഹൂര്‍ത്തത്തിന്‍ ധന്യ മയൂഖങ്ങളാല്‍ (മംഗള)
ഗോപുര കൊടിമരത്തില്‍ രാക്കിളി പാടുകയായ്
മുടിപ്പുര അങ്കണത്തില്‍ പടയണി ആട്ടവുമായ്
ദേവകള്‍ കാപ്പൊലിയാടുന്ന ശീവേലിയായ് (മംഗള)
താപസ മന്ത്രങ്ങളില്‍ ഗായത്രി ഉണരുകയായ്
ഏകാന്ത യാമങ്ങളില്‍ ഗന്ധര്‍വന്‍ പാടുകയായ്
ഗാന്ധര്‍വ സംഗീത സുഖപരിലാളനമായ് (മംഗള)
No comments:
Post a Comment