ഏതോ തീരം തേടി ഏഴു ജന്മങ്ങളും നീന്തി
നിന്നരികില്‍ വന്നണഞ്ഞു മന്മനത്താരുമായി
കണ്ണു കൊണ്ട് നീ ചൊല്ലി കണ്ണിമയാല്‍ ഞാന്‍ മൂളി
ചുണ്ടില്‍ താനേ ഒഴുകിയെത്തി തൂമന്ദഹാസങ്ങള്‍
എന്‍റെ രുദ്ര വീണകള്‍ പ്രിയ രാഗമൊന്നു മീട്ടവേ
കന്മദ കതിര്‍ മാല നിന്‍റെ ഈറന്‍ മുടി തലോടി
കണ്ണിമയാല്‍ നീ ചിന്നും ചുംബനത്താരാശുഗം
ആയിരമായിരം ജലതരംഗമായ് എന്‍റെ ഗാനത്തില്‍ (ഏതോ)
നിന്‍റെയാര്‍ദ്ര ലോചനം നീല പീലി നീര്‍ത്തി ആടവേ
എന്‍റെ കണ്ണും കരളുമിന്നു കുളിരണിഞ്ഞു നിന്നു
പൂവഴകായ് നീ നില്‍ക്കും നേരമങ്ങ് മാനത്ത്
ആയിരമായിരം ഇന്ദ്രധനുസുകള്‍ പുഞ്ചിരി തൂകി (ഏതോ)
No comments:
Post a Comment