മിഴികള്‍ ഉറങ്ങിയ നേരത്തു നെഞ്ചില്‍
നിഴലു മുരളികയൂതുന്ന രാവം
അലസമലകള്‍ അകലുന്ന തീരം
പ്രണയമങ്കിതം ഒഴുകുന്നാലോലം
ശാരികേ ജീവനില്‍ നിന്‍വിരള്‍ തൊട്ടു നീ
ഉണര്‍ത്തി മനസില്‍ മധുരവികാരം
എത്രയോ രാഗങ്ങള്‍ ചേര്‍ത്തു ഞാന്‍ പാടിയ
വസന്തഗീതത്തില്‍ പുതിയൊരു താളം (മിഴികള്‍)
ദേവികേ പൂമിഴി തൂവലും നീര്‍ത്തി നീ
വിടര്‍ത്തി പുതിയ പ്രതീക്ഷതന്‍ ചാലം
എത്രയോ ജന്മമായ് ഞാന്‍ തൊഴും കാവിലെ
എണ്ണക്കല്‍ വിളക്കില്‍ പുതിയൊരു നാളം (മിഴികള്‍)
No comments:
Post a Comment