ആധാരം മെല്ലെ മറന്നുവോ മാനുഷന്‍
ആകാശം തൊടുന്നയീ ശുഭ വേളയില്‍
ബന്ധങ്ങള്‍തന്‍ വില കായിതമോ
വികാരങ്ങള്‍ മധുരത ത്യജിച്ചുവോ
ദൂരത്തു ദൂരത്ത് മിഴികള്‍ നട്ടവന്‍
ആഴിയില്‍ പരതുന്നു സുഭഗമേതോ
ബന്ധങ്ങളവനിന്ന് അരക്ഷണങ്ങള്‍
നിയതിനിയമമവന്‍ മറന്നതോ (ആധാരം)
അരികിലെ സ്വര്‍ഗത്തിന്‍ മധുരിമയും
മറന്നവനു സ്വപ്നങ്ങള്‍ ഭാരമല്ലോ
ആശനിരാശകളില്‍ സ്വയം മറന്ന്
അവതാരങ്ങള്‍ അവനെ കൈവെടിഞ്ഞോ (ആധാരം)
No comments:
Post a Comment