സ്വപ്ന സല്ലാപമേ നിത്യ കടാക്ഷമേ
മഞ്ജു മനോഹരം തവ സ്മേരം
അഞ്ജന മിഴിയിലെ ഓളങ്ങള്‍ തീര്‍ക്കും
പഞ്ച ഭൂതങ്ങളാല്‍ തവ ഹാരം
കവന മഞ്ജരി ആലവട്ടം വീശും
നിത്യ ലാവണ്യമേ നീയുണരൂ
ഓരിലത്താമര നാഗപടം കൊഞ്ചും
ഓമനക്കുഴിയോതും നിന്‍കാതില്‍ (സ്വപ്ന)
മഞ്ജുകേശി പോല്‍ മുരളിക ഊതാം
സ്വര്‍ഗ കല്ലോലിനീ നീയൊഴുകൂ
കാളിന്ദി തീരത്തെ നാഗഫണം നുള്ളും
ഓമനപ്പീലിക്കൈയാല്‍ താലോലം (സ്വപ്ന)
No comments:
Post a Comment