മനസൊരു സാഗരം പോല്‍
നിനവുകള്‍ നീലഭം പോല്‍
നിനവുകള്‍ നീലഭം പോല്‍
പുറം അതി ശാന്തമെങ്കിലും
അകം ഏകാന്തമാണെന്നും
പ്രണയിനി സാഗരം ചന്ദ്രനെ പുല്‍കാന്‍
രാവില്‍ ഉണര്‍ന്നിട്ടെന്നും
ബാഹങ്ങള്‍ ഉയര്‍ത്തുന്നുപോല്‍
നിരാശതന്‍ തീരേ തലതല്ലി പിന്നെ
മിഴിനീര്‍ പൊഴിക്കുമെന്നും
അവ പാല്‍നിലാവുകുന്നുപോല്‍ (മനസൊരു)
വെണ്മുകില്‍ താളുകള്‍ ആത്മാക്കള്‍ മാനത്ത്
ത്രിഭുവനം ചുറ്റിയെന്നും
പ്രിയരെ തേടുന്നുപോല്‍
നിരാശതന്‍ മേഘപ്പെരുന്തുള്ളി പിന്നെ
വര്‍ഷമായ് പൊഴിയുന്നെന്നും
അത് പാലാഴിയാകുന്നുപോല്‍ (മനസൊരു)
No comments:
Post a Comment