മുറ്റത്തെ തേന്മാവിന്‍ ചോട്ടിലായ് ഞാനിന്ന്
കളിമണ്ണിന്‍ കൊട്ടാരം കെട്ടി
അയലത്തെ തുമ്പയ്ക്ക് ആടി കളിയ്ക്കാന്‍
തേന്മാവില്‍ പൂഞ്ചേല് കെട്ടി
നയനങ്ങള്‍ മാനത്ത് നട്ടു ഞാന്‍ എന്‍റെ
മനതാരയലത്തേക്കിട്ടു
സായാഹ്ന സന്ധ്യയ്ക്ക് ദീപം കൊളുത്തുവാന്‍
അവള്‍ വന്ന് അത് ചൂടി നിന്നു
തുളസിത്തറ വലം വെച്ചു (മുറ്റത്തെ)
ഉഷസ്സന്ധ്യ പൂത്തപ്പോള്‍ മാനം നിറയെ
ചിറകുള്ള സ്വപ്നങ്ങള്‍ കണ്ടു
കൈക്കുമ്പിള്‍ കൊണ്ടുള്ള തങ്ക തളികയില്‍
അവള്‍ കാണാന്‍ ഞാനവ കാത്തു
അത് കണ്ടവള്‍ കണ്ണടച്ചു (മുറ്റത്തെ)
No comments:
Post a Comment