എന്‍റെ മനസിലെ കൊന്ന മരമിന്നും
പൂത്ത് നില്‍പ്പൂ
തങ്കക്കിനാവിലെ തിങ്കള്‍ക്കലപോല്‍
നീയെന്നു വരും
ഒരു മാരിവില്ലിന്‍റെ തൂവഴകുള്ള
പൂക്കള്‍ നുള്ളി തരാം
കിളിവാതിലും അറവാതിലുമെന്നും
തുറന്ന് വയ്ക്കാം
തുഷാരഹാരം കോര്‍ത്തിടാം
പ്രസാദചന്ദ്രികയായിടാം
നിന്മാറിലെ മണിമാലയെന്നുമെന്‍
ജീവനില്‍ തിളങ്ങീടുകില്‍ (എന്‍റെ)
പ്രഭാതപുഷ്പം ചൂടിഞാന്‍
ഒരുരാജഹംസമായിടാം
ചെന്താമര തോല്ക്കുമാ ചൊടിയിലെ
മഞ്ജരി നീതന്നീടുകില്‍ (എന്‍റെ)
ശ്യാമാംബരം പൂകിഞാന്‍
മധുചന്ദ്രലേഖ ചൂടിടാം
നിന്മാസ്മര മണിമന്ദഹാസത്തിന്‍
പൂവണിയണിഞ്ഞീടുകില്‍ (എന്‍റെ)
പൂത്ത് നില്‍പ്പൂ
തങ്കക്കിനാവിലെ തിങ്കള്‍ക്കലപോല്‍
നീയെന്നു വരും
ഒരു മാരിവില്ലിന്‍റെ തൂവഴകുള്ള
പൂക്കള്‍ നുള്ളി തരാം
കിളിവാതിലും അറവാതിലുമെന്നും
തുറന്ന് വയ്ക്കാം
തുഷാരഹാരം കോര്‍ത്തിടാം
പ്രസാദചന്ദ്രികയായിടാം
നിന്മാറിലെ മണിമാലയെന്നുമെന്‍
ജീവനില്‍ തിളങ്ങീടുകില്‍ (എന്‍റെ)
പ്രഭാതപുഷ്പം ചൂടിഞാന്‍
ഒരുരാജഹംസമായിടാം
ചെന്താമര തോല്ക്കുമാ ചൊടിയിലെ
മഞ്ജരി നീതന്നീടുകില്‍ (എന്‍റെ)
ശ്യാമാംബരം പൂകിഞാന്‍
മധുചന്ദ്രലേഖ ചൂടിടാം
നിന്മാസ്മര മണിമന്ദഹാസത്തിന്‍
പൂവണിയണിഞ്ഞീടുകില്‍ (എന്‍റെ)
No comments:
Post a Comment