പൊന്നും പൂവും പുന്നാരത്തിന്‍ മുത്തും നല്‍കാം ഞാന്‍
നീയുണ്ടെങ്കില്‍ പൊന്നും പൂവും മുത്തും വേണ്ടല്ലോ
പെണ്ണേ നിന്നെ കണ്ടിട്ടെന്‍റെ മിഴിയാടുന്നെ
നിന്നെ കണ്ടിട്ടെന്നും നെഞ്ചം കളിയാടുന്നെ
കാട്ടില്‍ കുറുകുന്ന കുട്ടത്തിപ്രാവേ
കാലില്‍ മറുകുള്ള ചോലച്ചെങ്ങാലീ
നീയൊന്നു വിളിച്ചാല്‍ കൂടെ പോരും പൂവമ്പന്‍
കരിനീലക്കണ്ണെഴുതി പൊട്ടും തൊട്ടാല്‍
ശിരസ്സില്‍ ഞാന്‍ കുങ്കുമത്തിന്‍ ചന്തം ചാര്‍ത്താം
മേട്ടില്‍ കറങ്ങുന്ന വമ്പുള്ള ചെക്കാ
കണ്ണില്‍ കുറുമ്പുള്ള കൈതവശാലി
നീയൊന്നു വിളിച്ചാല്‍ കൂടെ പോരും ഞാനെന്നും
മംഗല്യസൂത്രമെന്നുമെന്‍ മാറില്‍ ചൂടാന്‍
ചെറുകാശി താലി തന്നാല്‍ ജന്മം ധന്യം

No comments:
Post a Comment