അരികില്‍ പൂത്തൊരു പൂവഴകേ
അകലുന്നതെന്തിന് തേനരിമ്പേ
മിഴികള്‍ തമ്മിലില്ലാത്ത ദൂരം
മനസുകള്‍ക്കെന്തിന് ഇത്രയധികം
വെറുമൊരു പട്ടു നൂലിന്‍
ഇഴ കോര്‍ത്താലാവുമോ ബന്ധം
ഒരുചെറു കാറ്റിളക്കും
ലതികയല്ല സ്നേഹബന്ധം
മുറിച്ചാലും മുറിചേര്‍ക്കും മന്ത്രമല്ലോ (അരികില്‍)
ഒരുകുംഭം പോന്നു കൊണ്ട്
നിധി തീര്‍ത്താലാവുമോ ബന്ധം
പൊന്നിന്റെ മാറ്റളക്കും
നിറകോലുമല്ല പ്രണയം
മുറിഞ്ഞാലും മുറിവുണക്കും മന്ത്രമല്ലോ (അരികില്‍)
അകലുന്നതെന്തിന് തേനരിമ്പേ
മിഴികള്‍ തമ്മിലില്ലാത്ത ദൂരം
മനസുകള്‍ക്കെന്തിന് ഇത്രയധികം
വെറുമൊരു പട്ടു നൂലിന്‍
ഇഴ കോര്‍ത്താലാവുമോ ബന്ധം
ഒരുചെറു കാറ്റിളക്കും
ലതികയല്ല സ്നേഹബന്ധം
മുറിച്ചാലും മുറിചേര്‍ക്കും മന്ത്രമല്ലോ (അരികില്‍)
ഒരുകുംഭം പോന്നു കൊണ്ട്
നിധി തീര്‍ത്താലാവുമോ ബന്ധം
പൊന്നിന്റെ മാറ്റളക്കും
നിറകോലുമല്ല പ്രണയം
മുറിഞ്ഞാലും മുറിവുണക്കും മന്ത്രമല്ലോ (അരികില്‍)
No comments:
Post a Comment