വര്‍ഷകാലമേഘകുംഭം ഒഴിഞ്ഞു
ശൈത്യമഞ്ഞിന്‍ കണിക വീണലിഞ്ഞു
മധുമാസതെന്നലേറ്റ് നവജീവനാമ്പുണര്‍ന്നു
ഹൃദയരേഖകളൊന്നായ് വിരിയുന്നു
അങ്ങകലേ പൂങ്കിനാവിന്‍ നടതുറന്നു
ഇങ്ങിവിടെ നവമിഥുന തേരുണര്‍ന്നു
ഇന്നിവിടെ പൊന്നുഷസ്സിന്‍ കതിരുതിര്‍ന്നു
ദേവലോകം പൊലുമഞ്ചും സ്വര്‍ഗ്ഗമുണര്‍ന്നു
മംഗളം നേരും ലോകരിന്നീ
നന്മകള്‍ പെയ്യും പുലരികളില്‍
ഭാവുകം ചോരും നേര്‍ത്ത മാല്യം
പോലെ സ്നേഹത്തിന്‍ പുതുമുകുളം
ഉണരും പൊന്നുഷസ്സില്‍ സ്നേഹമഞ്ചം
തുടിക്കും ജീവിതത്തിന്‍ ഹൃദയസ്പന്ദം (വര്‍ഷ)
പാലമൃതും പഴവുമായി കഥതുടങ്ങും
ജീവിതവും കടമകളും തേരിറങ്ങും
അന്നവിടെ വയമ്പുകളില്‍ തേനൊഴുക്കൂ
ഭാവുകങ്ങള്‍ നേരുവാനായ് സ്വര്‍ഗ്ഗമുണരും
മംഗളം നേരും ലോകരിന്നീ
ശൈത്യമഞ്ഞിന്‍ കണിക വീണലിഞ്ഞു
മധുമാസതെന്നലേറ്റ് നവജീവനാമ്പുണര്‍ന്നു
ഹൃദയരേഖകളൊന്നായ് വിരിയുന്നു
അങ്ങകലേ പൂങ്കിനാവിന്‍ നടതുറന്നു
ഇങ്ങിവിടെ നവമിഥുന തേരുണര്‍ന്നു
ഇന്നിവിടെ പൊന്നുഷസ്സിന്‍ കതിരുതിര്‍ന്നു
ദേവലോകം പൊലുമഞ്ചും സ്വര്‍ഗ്ഗമുണര്‍ന്നു
മംഗളം നേരും ലോകരിന്നീ
നന്മകള്‍ പെയ്യും പുലരികളില്‍
ഭാവുകം ചോരും നേര്‍ത്ത മാല്യം
പോലെ സ്നേഹത്തിന്‍ പുതുമുകുളം
ഉണരും പൊന്നുഷസ്സില്‍ സ്നേഹമഞ്ചം
തുടിക്കും ജീവിതത്തിന്‍ ഹൃദയസ്പന്ദം (വര്‍ഷ)
പാലമൃതും പഴവുമായി കഥതുടങ്ങും
ജീവിതവും കടമകളും തേരിറങ്ങും
അന്നവിടെ വയമ്പുകളില്‍ തേനൊഴുക്കൂ
ഭാവുകങ്ങള്‍ നേരുവാനായ് സ്വര്‍ഗ്ഗമുണരും
മംഗളം നേരും ലോകരിന്നീ
നന്മകള്‍ പെയ്യും പുലരികളില്‍
ഭാവുകം ചോരും നേര്‍ത്ത മാല്യം
പോലെ സ്നേഹത്തിന്‍ പുതുമുകുളം
ഉണരും പൊന്നുഷസ്സില്‍ സ്നേഹമഞ്ചം
തുടിക്കും ജീവിതത്തിന്‍ ഹൃദയസ്പന്ദം (വര്‍ഷ)
No comments:
Post a Comment