രാവിന്ന് പൂചൂടി
രാകേന്ദുവാം പുഷ്പം
നീ നില്‍പ്പൂ എന്മുന്‍പില്‍
പുഞ്ചിരിപ്പൂ ചൂടി
നീര്‍ കണങ്ങളും അരിയ നിന്‍ചിരിയില്‍
തേന്‍കണങ്ങളായ് നിറയവേ
കണ്ണുനീര്‍കണം പോലെ സ്നിഗ്ദ്ധമാ
പുഞ്ചിരിത്തളിര്‍ പൂക്കവേ
മണ്ണ് വിണ്ണാക്കും നിന്‍ കണ്ണിലെ നാണം
വിണ്ണില്‍ പൂത്തു വിധുവായ് (രാവിന്ന്)
പാല്‍ കണികകള്‍ നിറയും നിന്‍ചിരിയില്‍
തേനുറുമ്പുപോല്‍ മുകരവേ
തൂമകൂപം പോല്‍ നിന്‍റെ പാല്‍ച്ചിരി
എന്‍റെ കണ്ണിലും തൂകവേ
കണ്ണടച്ചാലും നിന്‍ കണ്ണിലെ നാണം
പൂക്കും എന്‍റെ കരളില്‍ (രാവിന്ന്)
രാകേന്ദുവാം പുഷ്പം
നീ നില്‍പ്പൂ എന്മുന്‍പില്‍
പുഞ്ചിരിപ്പൂ ചൂടി
നീര്‍ കണങ്ങളും അരിയ നിന്‍ചിരിയില്‍
തേന്‍കണങ്ങളായ് നിറയവേ
കണ്ണുനീര്‍കണം പോലെ സ്നിഗ്ദ്ധമാ
പുഞ്ചിരിത്തളിര്‍ പൂക്കവേ
മണ്ണ് വിണ്ണാക്കും നിന്‍ കണ്ണിലെ നാണം
വിണ്ണില്‍ പൂത്തു വിധുവായ് (രാവിന്ന്)
പാല്‍ കണികകള്‍ നിറയും നിന്‍ചിരിയില്‍
തേനുറുമ്പുപോല്‍ മുകരവേ
തൂമകൂപം പോല്‍ നിന്‍റെ പാല്‍ച്ചിരി
എന്‍റെ കണ്ണിലും തൂകവേ
കണ്ണടച്ചാലും നിന്‍ കണ്ണിലെ നാണം
പൂക്കും എന്‍റെ കരളില്‍ (രാവിന്ന്)
No comments:
Post a Comment