നിന്മുഖം തേടുന്നു ഞാനെന്നും
നിന്‍ നിഴല്‍ തേടുന്നു ഞാനിന്നും
ജീവന്‍റെ ജീവനായ് മനസ്സിലുറച്ചു നീ
പിന്നെന്തിനെന്നില്‍ നിന്നകന്നു പോയി
നിന്നോടൊരുവാക്കുമോതിയില്ലെങ്കിലും
എന്‍മൗനം പലഗാനമാലപിച്ചു
നിന്നെയൊരുവട്ടം തഴുകിയില്ലെങ്കിലും
മനതാരിലെപ്പോഴും പുണര്‍ന്നിരുന്നു (നിന്മുഖം)
നിന്‍ചിരി പങ്കിടാനെത്തിയില്ലെങ്കിലും
നിന്മിഴിനീരു ഞാന്‍ പകുത്തിരുന്നു
നിന്മിഴിയിണകളെ ചുംബിച്ചില്ലെങ്കിലും
പലകുറി ചുംബിച്ചുവകലെ നിന്നും (നിന്മുഖം)
നിന്‍ നിഴല്‍ തേടുന്നു ഞാനിന്നും
ജീവന്‍റെ ജീവനായ് മനസ്സിലുറച്ചു നീ
പിന്നെന്തിനെന്നില്‍ നിന്നകന്നു പോയി
നിന്നോടൊരുവാക്കുമോതിയില്ലെങ്കിലും
എന്‍മൗനം പലഗാനമാലപിച്ചു
നിന്നെയൊരുവട്ടം തഴുകിയില്ലെങ്കിലും
മനതാരിലെപ്പോഴും പുണര്‍ന്നിരുന്നു (നിന്മുഖം)
നിന്‍ചിരി പങ്കിടാനെത്തിയില്ലെങ്കിലും
നിന്മിഴിനീരു ഞാന്‍ പകുത്തിരുന്നു
നിന്മിഴിയിണകളെ ചുംബിച്ചില്ലെങ്കിലും
പലകുറി ചുംബിച്ചുവകലെ നിന്നും (നിന്മുഖം)
No comments:
Post a Comment