ഓണപ്പൂവിളി കേള്‍ക്കുന്നേ
ഓണത്താറും കൂടെയുണ്ടേ
ചിങ്ങവെയിലേറ്റു പാടുന്നേ പൈങ്കിളിയും
ചിങ്ങവെയിലേറ്റു പാടുന്നേ
പൊന്നോണത്തപ്പനെ
വരവേല്ക്കാന്‍ നേരമായ്
പുലികളിക്കാന്‍ പോരുമോ
പൊന്നോണപ്പുടവ തരാം ഞാന്‍
കഥ പറയാന്‍ നേരമായി തത്തമ്മേ
നിന്‍ കൊക്കില്‍ തെച്ചിപ്പൂക്കള്‍ വച്ചതാരാണോ
ഉത്രാടക്കാഴ്ചകള്‍ കാണാനൊരുങ്ങുമ്പോള്‍
സുറുമയിടാന്‍ പോരുമോ
താംബൂലത്തുണ്ട് തരാം ഞാന്‍ (ഓണ)
വഞ്ചിപ്പാട്ട് പാടുവാന്‍ മാളോരേ
നിങ്ങള്‍ പുന്നമടക്കായലില്‍ വെക്കം വരാമോ
മാവേലിമന്നനെ അമരത്തിലേറ്റുമ്പോള്‍
കുരവയിടാന്‍ പോരുമോ
ആമാടത്തുട്ട് തരാം ഞാന്‍ (ഓണ)
ഓണത്താറും കൂടെയുണ്ടേ
ചിങ്ങവെയിലേറ്റു പാടുന്നേ പൈങ്കിളിയും
ചിങ്ങവെയിലേറ്റു പാടുന്നേ
പൊന്നോണത്തപ്പനെ
വരവേല്ക്കാന്‍ നേരമായ്
പുലികളിക്കാന്‍ പോരുമോ
പൊന്നോണപ്പുടവ തരാം ഞാന്‍
കഥ പറയാന്‍ നേരമായി തത്തമ്മേ
നിന്‍ കൊക്കില്‍ തെച്ചിപ്പൂക്കള്‍ വച്ചതാരാണോ
ഉത്രാടക്കാഴ്ചകള്‍ കാണാനൊരുങ്ങുമ്പോള്‍
സുറുമയിടാന്‍ പോരുമോ
താംബൂലത്തുണ്ട് തരാം ഞാന്‍ (ഓണ)
വഞ്ചിപ്പാട്ട് പാടുവാന്‍ മാളോരേ
നിങ്ങള്‍ പുന്നമടക്കായലില്‍ വെക്കം വരാമോ
മാവേലിമന്നനെ അമരത്തിലേറ്റുമ്പോള്‍
കുരവയിടാന്‍ പോരുമോ
ആമാടത്തുട്ട് തരാം ഞാന്‍ (ഓണ)
No comments:
Post a Comment